Saturday, May 18, 2024
spot_img

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 9,765 പേർക്ക് കൂടി കോവിഡ്; 477 മരണം, രോഗമുക്തി നിരക്ക് ഇങ്ങനെ

ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പേർക്ക് കൂടി കോവിഡ്. കൊവിഡ് മൂലം കഴിഞ്ഞ മണിക്കൂറുകളില്‍ 477 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം തുടർച്ചയായ 548 ദിവസത്തിനു ശേഷം ഒരു ലക്ഷത്തിൽ താഴെയാണ്. 99,763 പേരാണ്. ഇത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.29 ശതമാനമാണ് – 2020 മാർച്ച് മുതലുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8548 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,40,37,054 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.35 ശതമാനം.തുടർച്ചയായി 158 മത് ദിവസവും പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം 50,000-ത്തിൽ താഴെയാണ്.

കഴിഞ്ഞ 24 മണിക്കൂറിൽ 80,35,261 ഡോസ് വാക്സിനുകൾ നൽകിയതോടെ, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 124.96 കോടികടന്നു. 22.78 കോടിയിൽ അധികം (22,78,95,731) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കൈവശം അവശേഷിക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

Related Articles

Latest Articles