Tuesday, September 22, 2026

പിടിവിട്ട് കോവിഡ്; രാജ്യത്ത് 24 മണിക്കൂറിനിടെ 1,41,000 പേര്‍ക്ക് രോഗം; 285 മരണം

ദില്ലി: : രാജ്യത്ത് പുതിയ 1,41,986 കോവിഡ് (Covid) കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തേക്കാൾ കോവിഡ് രോഗികളിൽ 21 ശതമാനം വർധനവാണ് ഇന്നുണ്ടായിരിക്കുന്നത്. 285 മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 4,83,463 ആയി ഉയർന്നു.

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (ടിപിആർ) 9.28 ശതമാനം. നിലവിൽ 4,72,169 പേരാണു ചികിത്സയിലുള്ളത്. ആകെ 3,44,12,740 പേർ രോഗമുക്തരായി.23 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഇതുവരെ 3,071 ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിൽ 1,203 പേർ രോ​ഗമുക്തരായതായും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 3.071 ആയി. 27 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമാണ് ഇതുവരെ ഒമിക്രോൺ റിപ്പോർട്ട് ചെയ്തത്. 1,203 പേർ ഒമിക്രോണിൽനിന്നും രോഗമുക്തി നേടി. ഒമിക്രോണിന്റെ അതിവേ​ഗ വ്യാപനം നേരിടാൻ, സർക്കാർ രാജ്യത്തുടനീളം വാക്സിനേഷൻ ഡ്രൈവുകൾ വേഗത്തിലാക്കിയിട്ടുണ്ട്.

Related Articles

Latest Articles