Friday, May 17, 2024
spot_img

കുതിച്ചുയർന്ന് കൊവിഡ്: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 2.64 ലക്ഷം പേര്‍ക്ക് കൂടി കോവിഡ്; 315 മരണം; ആശങ്ക

ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് (Covid) കേസുകളില്‍ 6.7 ശതമാനത്തിന്റെ വര്‍ധന. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. 24 മണിക്കൂറിനിടെ 315 മരണങ്ങളും റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 4,85,350 ആയി ഉയർന്നു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.78 ശതമാനമായി ഉയർന്നു. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.83 ശതമാനവും രേഖപ്പെടുത്തി. സജീവരോഗികള്‍ ആകെ രോഗികളുടെ 3.48 ശതമാനമായി. കൊവിഡ് രോഗമുക്തി നിരക്ക് 95.20 ശതമാനമായി കുറഞ്ഞു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 14.78 ശതമാനമായി. ഇതുവരെ രാജ്യത്ത് 15.9 കോടി പേര്‍ക്കാണ് കൊവിഡ് വാക്‌സിന്‍ നല്‍കിയത്.

അതേസമയം ആരോഗ്യ തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനും കോവിഡ് – 19 വാക്സിനേഷന്‍ പുരോഗതി അവലോകനം ചെയ്യുന്നതിനുമായി വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായും ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍/സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഭരണാധികാരികളുമായും ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു. വൈറസിനെ തോല്‍പ്പിക്കാന്‍ രാജ്യം സന്നദ്ധത നിലനിര്‍ത്തേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.

Related Articles

Latest Articles