Thursday, May 16, 2024
spot_img

നോർവെയിലെ ജിഹാദി ആക്രമണത്തിൽ കൊല്ലപ്പെട്ടത് അഞ്ചുപേർ; രാജ്യത്ത് അമർഷം പുകയുന്നു

നോർവെ: നോർവെയിൽ ജിഹാദി ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. അമ്പു വില്ലും (Norway Bow And Arrow Attack) ഉപയോഗിച്ചാണ് ആക്രമണം നടന്നത്. കോങ്‌സ് ബെര്‍ഗ് നഗരത്തിലാണ് അക്രമി അമ്പെയ്ത് ആളുകളെ കൊല്ലപ്പെടുത്തിയത്. സംഭവത്തില്‍ 37 കാരനായ ഡെന്‍മാര്‍ക്ക് പൗരനെ കസ്റ്റഡിയിലെടുത്തു. അഞ്ച് പേര്‍ കൊല്ലപ്പെട്ടതിനു പുറമെ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. ആക്രമണത്തിനു പിന്നില്‍ പിടിയിലായ ഒരാള്‍ മാത്രമേ ഉള്ളൂ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിനു തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കും. ഞെട്ടിപ്പിക്കുന്ന സംഭവമാണ് നടന്നതെന്ന് നോര്‍വെ പ്രധാനമന്ത്രി എര്‍ന സൊല്‍ബര്‍ഗ് പ്രതികരിച്ചു.

ആക്രമണം നടന്ന് 34 മിനിറ്റിന് ശേഷമാണ് അക്രമിയെ പിടികൂടാനായത്. ആള്‍ക്കൂട്ടത്തിനടയില്‍ മുന്നില്‍ കണ്ട എല്ലാവരുടെയും നേരേക്ക് ഇയാള്‍ അമ്പെയ്യുകയായിരുന്നു. പരിഭ്രാന്തരായി ഓടിയ ജനങ്ങള്‍ ഓടി. കുഞ്ഞിനെയുമേന്തി ഓടുന്ന ഒരു കുട്ടിയെയും ആള്‍ക്കൂട്ടത്തിനിടയില്‍ കണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ആക്രമിയുടെ പശ്ചാത്തലം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാൽ പൊതുവേ ശാന്തമായ നോർവേയിൽ അക്രമങ്ങൾ തീരെ കുറവാണ്. 2011 ജൂലായ് 22 ന് വലതുപക്ഷ തീവ്രവാദിയായ ആൻഡേഴ്സ് ബെഹ്റിങ് ബ്രീവിക്ക് ഓസ്ലോയിൽ നടത്തിയ ബോംബ് സ്ഫോടനമാണ് ഏറ്റവും ഒടുവിൽ നടന്ന പ്രധാന അക്രമ സംഭവം. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്യുകയും 21 വർഷത്തെ തടവു ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തിരുന്നു.

Related Articles

Latest Articles