Sunday, December 28, 2025

രാജ്യത്തിന് ആശ്വാസം; കോവിഡ് കുറയുന്നു, രോഗികൾ അരലക്ഷത്തിൽ താഴെ

ദില്ലി: രാജ്യത്തിന് ആശ്വാസമായി കോവിഡ് കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,993 കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 108 മരണങ്ങൾ കൂടി കോവിഡ് മൂലമാണെന്ന് കണ്ടെത്തി. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 5,15,210 ആയി.

നിലവിൽ അരലക്ഷത്തിന് താഴെ കോവിഡ് രോഗികളാണുള്ളത്. 18 ലക്ഷത്തിന് മുകളിലെത്തിയ രോഗികളുടെ എണ്ണമാണ് 50,000ത്തിന് താഴെയെത്തിയത്. 49,948 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം, 179.13 കോടി വാക്‌സിൻ ഡോസുകൾ ഇതുവരെ വിതരണം ചെയ്തു. കേരളത്തിൽ ആയിരത്തിന് മുകളിലാണ് പ്രതിദിന രോഗികൾ. കഴിഞ്ഞ ദിവസം 1,223 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 72,799 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 66,263 പേരാണ് കേരളത്തിൽ കൊറോണ ബാധിച്ച് മരിച്ചതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Related Articles

Latest Articles