Friday, May 17, 2024
spot_img

ഇന്ത്യയില്‍ വീണ്ടും കൊറോണ: സ്ഥിരീകരിച്ചത് ദില്ലിയിലും തെലങ്കാനയിലും

ദില്ലി: കേരളത്തില്‍ കൊറോണ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ഇന്ത്യയില്‍ വീണ്ടും കൊറോണ സ്ഥിരീകരിച്ചു. ദില്ലിയിലും തെലങ്കാനയിലുമാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടിടത്തും ഓരോ കേസുകളാണ് സ്ഥിരീകരിച്ചത്. ദില്ലിയില്‍ കൊറോണ ബാധിച്ച ആള്‍ ഇറ്റലിയില്‍ നിന്ന് യാത്ര ചെയ്ത് വന്നതാണ്. ദുബായില്‍ നിന്നെത്തിയ ആള്‍ക്കാണ് തെലങ്കാനയില്‍ കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

രണ്ട് പേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. ചൈനയ്ക്ക് പുറത്ത് വിദേശരാജ്യങ്ങളിലേക്ക് കൊവിഡ് രോഗബാധ പടരുകയാണ്. തായ്‌ലന്‍ഡ്, അമേരിക്ക എന്നിങ്ങനെ നിരവധി വിദേശരാജ്യങ്ങളില്‍ ഞായറാഴ്ച കൊവിഡ് 19 ബാധിച്ചുള്ള ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തു.

Related Articles

Latest Articles