പത്തനംതിട്ട: പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഒന്പതു പേരുടെ പരിശോധന ഫലം കൂടി പുറത്തു വന്നു. ഒരു വയസുള്ള കുഞ്ഞുള്‍പ്പെടെ ആര്‍ക്കും കോവിഡ് ഇല്ല. പന്തളം സ്വദേശിയുടെ പരിശോധനാ ഫലം തിങ്കളാഴ്ച ലഭിക്കും.
ജില്ലയില്‍നിന്ന് ശനിയാഴ്ചത്തെ 10 സാന്പിളുകള്‍ ഉള്‍പ്പെടെ 94 സാന്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. സാന്പിളുകളില്‍ ഒന്പതെണ്ണം പോസിറ്റീവായും 40 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചു.
ജില്ലയില്‍ 29 പേരാണ് ആശുപത്രി നിരീക്ഷണത്തിലുള്ളത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 22 പേരും ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ ആറു പേരും നിലവില്‍ ഐസോലേഷനില്‍ ഉണ്ട്. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരാള്‍ ഐസോലേഷനില്‍ ഉണ്ട്. ശനിയാഴ്ച പുതുതായി നാലു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
ഫലം നെഗറ്റീവായതിനേ തുടര്‍ന്ന് മൂന്നുപേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതേവരെ 22 പേരെ ഡിസ്ചാര്‍ജ് ചെയ്തുവെങ്കിലും ഇവരെല്ലാവരും വീടുകളില്‍ നിരീക്ഷണത്തിലാണ്.

