Wednesday, May 15, 2024
spot_img

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; പുതിയതായി രോഗം സ്ഥിരീകരിച്ചത് 20,799 പേര്‍ക്ക്; 180 മരണം

ദില്ലി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 20,799 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ 9 ശ​ത​മാ​നം കു​റ​വാ​ണി​ത്. 26,718 പേര്‍ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കോ​വി​ഡ് മൂ​ലം 180 മ​ര​ണ​ങ്ങ​ളാ​ണ് പുതുതായി റി​പ്പോ​ര്‍​ട്ട് ചെയ്തത്.

അതെ സമയം രാ​ജ്യ​ത്ത് ആകെ കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ 4,48,997 പി​ന്നി​ട്ടു. 2.64 ല​ക്ഷം പേ​ര്‍ ഇ​പ്പോ​ഴും കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലു​ണ്ട്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.10 ശതമാനമാണ്. രോഗമുക്തി നിരക്ക് 97.89 ശതമാനമായി ഉയർന്നു. രാജ്യത്തെ ആകെ കോവിഡ് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 90കോടി 79 ലക്ഷം കവിഞ്ഞു.

അതെ സമയം ഏ​റ്റ​വും അ​ധി​കം കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന സം​സ്ഥാ​നം കേ​ര​ള​മാ​ണ്. 12,297 പേ​ര്‍​ക്കാ​ണ് ഞാ​യ​റാ​ഴ്ച കേ​ര​ള​ത്തി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 74 മ​ര​ണ​ങ്ങ​ളും റിപ്പോര്‍ട്ട് ചെയ്‌തു.

Related Articles

Latest Articles