Sunday, September 27, 2026

ആരാണ് സി പി രാധാകൃഷ്ണൻ?അദ്ദേഹം എത്തുന്നു,കേരള ബിജെപിയിൽ ശക്തിദുർഗമാകാൻ;മലയാളത്തെ അടുത്തറിഞ്ഞ സംഘാടകൻ

ആർ‌എസ്‌എസ് കാര്യകർത്താവും മുതിർന്ന സംഘാടകനുമായ സി പി രാധാകൃഷ്ണൻ കേരളത്തിന്റെ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറി ആകും.
തമിഴ്‌നാട്ടിലെ തിരുപ്പൂർ സ്വദേശിയായ രാധാകൃഷ്ണന് കേരളത്തെയും മലയാളികളെയും ഇവിടുത്തെ രാഷ്ട്രീയ സാഹചര്യങ്ങളും നന്നായി അറിയാം കേരളത്തിൽ ബിജെപിയുടെ സ്ഥാനം, അവസരങ്ങൾ, വെല്ലുവിളികൾ എന്നിവയെക്കുറിച്ച് മുൻഗാമികളേക്കാൾ കൂടുതൽ അറിവുണ്ട് അദ്ദേഹത്തിന്.
2004 ൽ തമിഴ്‌നാട്ടിലെ ബിജെപിയുമായി ഡിഎംകെ ബന്ധം വിച്ഛേദിച്ചതിന് തൊട്ടുപിന്നാലെ എ.ഐ.ഡി.എം.കെയുമായി മുന്നണി ബന്ധം സ്ഥാപിക്കുന്നതിന് ചുക്കാൻ പിടിച്ചത് രാധാകൃഷ്ണനായിരുന്നു..
കോയമ്പത്തൂരിൽ നിന്നും രണ്ട തവണ അദ്ദേഹം എംപിയായി തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബിജെപി കേന്ദ്ര നേതൃത്വത്തിനും ആർഎസ്എസ് നേതൃത്വത്തിനും ഒരുപോലെ പ്രിയങ്കരനായ നേതാവാണ് സി പി രാധാകൃഷ്ണൻ.

Related Articles

Latest Articles