Monday, November 9, 2026

“കാക്കിക്കുള്ളിലെ കാട്ടാളത്തം”: രൂക്ഷമായി വിമര്‍ശിച്ച് സി പി ഐ

തിരുവനന്തപുരം: പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം. പൊലീസ് തുടര്‍ച്ചയായി സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്നു. എല്‍ഡിഎഫിന്‍റെ പൊലീസ് നയം ഇതല്ല. പൊലീസ് നയത്തില്‍ തിരുത്തല്‍ വേണമെന്നും പാര്‍ട്ടിമുഖപത്രമായ ജനയുഗത്തിലെ മുഖപ്രസംഗം ആവശ്യപ്പെടുന്നു.

ശ്രീറാം വെങ്കിട്ടരാമന്‍ വിഷയത്തില്‍ പരസ്പര വിരുദ്ധമായ പൊലീസിന്‍റെ വിശദീകരണങ്ങളും നിലപാടുകളും പരിശോധിച്ചാല്‍ തന്നെ എന്തൊക്കെയോ കള്ളക്കളികള്‍ക്ക് പോലീസ് ശ്രമിച്ചുവെന്ന് മനസിലാകുമെന്നും സി പി ഐ മുഖപത്രം ആരോപിച്ചു. നെടുങ്കണ്ടം കസ്റ്റഡിമരണവും കൊച്ചിയിലെ ലാത്തിചാര്‍ജും പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും സിപിഐ മുഖപത്രം കുറ്റപ്പെടുത്തുന്നു.

Related Articles

Latest Articles