ദില്ലി: അതിർത്തിയിൽ സംഘർഷം കനത്തതോടെ പാക്കിസ്ഥാൻ ആർമി വെബ്സൈറ്റിലേക്കുളള ഇന്ത്യയുടെ പ്രവേശനം തടഞ്ഞു. ഐ പി അഡ്രസ് അടിച്ചു കൊടുത്താൽ മാത്രമേ സൈറ്റിലേക്ക് പ്രവേശിക്കാനാകു. വെബ്സൈറ്റ് ലോഗ് ചെയ്യുമ്പോൾ ഇത് നിരോധിച്ചിരിക്കുകയാണ് ഐ പി അഡ്രസ് നൽകൂ എന്നാണ് പറയുന്നത്.
കഴിഞ്ഞദിവസം ഇന്ത്യയുടെ തെറ്റിദ്ധാരണകളോട് പ്രതികരിക്കാൻ തയ്യാറാണെന്ന് ദേശീയ സുരക്ഷ സമിതി യോഗത്തിന് ശേഷം പാക്കിസ്ഥാൻ അറിയിച്ചിരുന്നു.നിയന്ത്രണ രേഖയിലെ പൗരന്മാരെ ലക്ഷ്യമാക്കി ഇന്ത്യൻ സൈന്യം ക്ലസ്റ്റർ ബോംബ് പ്രയോഗിച്ചു എന്ന ആരോപണം രാജ്യം തളളിയിരുന്നു. ഈ സാഹചര്യത്തിലാണ് പാക്കിസ്ഥാൻ പ്രതികരിക്കാൻ തയ്യാറായത്. എന്നാൽ ഇന്ത്യ നിലപാട് വ്യക്തമാക്കിയിട്ടില്ല.

