തിരുവനന്തപുരം: സിപിഐയുടെ പൊതുസമ്മേളനം സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ അറിഞ്ഞില്ല. പരിപാടികളെ കുറിച്ചൊന്നും ഡി രാജയെ അറിയിച്ചിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് പൊതുസമ്മേളനം ഉണ്ടെന്ന് ഡി രാജ അറിഞ്ഞത്. പതിവിൽ കവിഞ്ഞ ആകാംക്ഷക്കും ഉൾപ്പാര്‍ട്ടി പോരിനും ഇടയിലാണ് സിപിഐ സംസ്ഥാന സമ്മേളനത്തിന് അരങ്ങ് ഉണര്‍ന്നത്.
സംസ്ഥാന നേതൃത്വത്തിന് ഏര്‍പ്പെടുത്തിയ 75 വയസ്സ് പ്രായ പരിധിയിൽ തുടങ്ങി സംസ്ഥാന സെക്രട്ടറി കസേരയിൽ രണ്ട് ടേം പൂര്‍ത്തിയാക്കിയ കാനം രാജേന്ദ്രൻ പദവി ഒഴിയണമെന്ന ആവശ്യത്തിൽ വരെ തര്‍ക്കം നിലനിൽക്കെയാണ് സമ്മേളനം. പാർട്ടി അംഗങ്ങൾക്കുള്ള പ്രായ പരിധി, മാർഗനിർദ്ദേശം മാത്രമാണെന്ന് ഡി രാജ പറഞ്ഞു. പ്രായപരിധി മാനദണ്ഡമെന്ന നിർദ്ദേശം സംസ്ഥാനങ്ങൾ ചർച്ച ചെയ്ത് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി

