Thursday, November 5, 2026

പോസ്റ്റര്‍ വിവാദം; കാനത്തിനെതിരെ പോസ്റ്ററൊട്ടിച്ചവര്‍ക്ക് ജാമ്യം നിന്നത് സിപിഐ നേതാവ്‌

ആലപ്പുഴ- സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്ററൊട്ടിച്ച സംഭവത്തില്‍ പിടിയിലായവര്‍ക്ക് ജാമ്യം നിന്നത് സിപിഐ നേതാവ്. കാനത്തിനെതിരെ പോസ്റ്ററൊട്ടിച്ചതിന് എ.ഐ.വൈ.എഫ്- കിസാന്‍സഭ നേതാക്കളാണ് പിടിയിലായത്. സിപിഐ മുന്‍ മണ്ഡലം അസിസ്റ്റന്‍റ് സെക്രട്ടറിയും കാനം പക്ഷക്കാരനുമായ കെ.എഫ് ലാല്‍ജിയാണ് പ്രതികള്‍ക്ക് ജാമ്യം നിന്നത്.

നിലവില്‍ അമ്പലപ്പുഴ മണ്ഡലം സെക്രട്ടറിയേറ്റ് അംഗമാണ് കെഎഫ് ലാല്‍ജി. പ്രതികള്‍ക്ക് കാര്‍ വാടകയ്ക്ക് എടുത്ത് നല്‍കിയതും ഈ നേതാവ് തന്നെയാണെന്നാണ് പുറത്ത് വരുന്ന വിവരം.

സംഭവത്തിനു പിന്നാലെ എ.ഐ.വൈ.എഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ജയേഷ്, മണ്ഡലം കമ്മിറ്റി അംഗം ഷിജു, കിസാന്‍ സഭ മണ്ഡലം പ്രസിഡന്‍റ് കൃഷ്ണകുമാര്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ജില്ലാ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിച്ചത്. സി.പി.ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിന്‍റെ മതിലിലാണ് കാനത്തിനെതിരെയുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്

Related Articles

Latest Articles