ദില്ലി: മുത്തലാഖ് ബില്ലിനെ എതിർക്കുന്നവർ ഭാവിയിൽ വലിയ വില നൽകേണ്ടി വരുമെന്ന് കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നഖ്വി. മൂന്ന് തലാക്ക് ചൊല്ലി വിവാഹ ബന്ധം വേർപെടുത്തുന്ന മുത്തലാഖ് കുറ്റകരമാണ്.മുസ്ലീം സമുദായത്തിന് അപമാനകരമായ ഈ ആചാരം തുടരാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
മുത്തലാഖ് കുറ്റകരമായതു കൊണ്ടാണ് പല ഇസ്ലാമിക രാജ്യങ്ങളും ഇത് നിരോധിച്ചത്. മുസ്ലീം സമുദായത്തിന്റെ നന്മയ്ക്കായി മുത്തലാഖ് ബില്ലിനെ പിന്തുണയ്ക്കണമെന്നും അദ്ദേഹം പ്രതിപക്ഷ പാർട്ടികളോട് ആവശ്യപ്പെട്ടു.

