Saturday, October 24, 2026

ലോകായുക്ത ഓര്‍ഡിനന്‍സില്‍ എതിര്‍പ്പറിയിച്ച് സി.പി.ഐ ; ഓർഡിനൻസ് പുതുക്കി ഇറക്കാൻ മന്ത്രി സഭ

തിരുവനന്തപുരം ; ലോകായുക്ത ഓര്‍ഡിനന്‍സില്‍ എതിര്‍പ്പറിയിച്ച് സി.പി.ഐ. ഓര്‍ഡിനന്‍സില്‍ സിപിഐക്ക് വ്യത്യസ്ത നിലപാടുണ്ടെന്ന് മന്ത്രി കെ.രാജന്‍ വ്യക്തമാക്കി . എന്നാൽ ബിൽ വരുമ്പോള്‍ വിശദമായി ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രിയും നിയമമന്ത്രിയും വ്യക്തമാക്കി. തുടർന്ന് ഓര്‍ഡിനന്‍സ് പുതുക്കിയിറക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു.

നേരത്തെ ഓർഡിനൻസ് എതിർപ്പില്ലാതെ അംഗീകരിച്ചതിൽ പാർട്ടി മന്ത്രിമാരെ സിപിഐ നേതൃത്വം വിമർശിച്ചിരുന്നു. ഇതോടെ ഓർഡിനൻസ് അംഗീകരിച്ചതിന് ശേഷം ചേർന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രി കെ രാജൻ പാർട്ടിക്ക് എതിരഭിപ്രായം ഉണ്ടെന്ന് വ്യക്തമാക്കി. തർക്കത്തിൽ സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ച നടത്തുമെന്നറിയിച്ചെങ്കിലും ചർച്ച നടന്നിട്ടില്ല. ഇന്ന് വീണ്ടും വിഷയം മന്ത്രി സഭാ പരിഗണനയിൽ വന്നപ്പോഴാണ് സിപിഐ എതിർപ്പ് വ്യക്തമാക്കിയത്.

Related Articles

Latest Articles