Sunday, June 16, 2024
spot_img

ആൽമണ്ട് ബട്ടറിന്റെ അതിശയിപ്പിക്കുന്ന ഗുണങ്ങൾ അറിയാമോ? കുട്ടികൾക്ക് ഇത് അത്യുത്തമം

ആൽമണ്ട് ബട്ടർ എല്ലാവർക്കും പ്രിയപ്പെട്ട ഭക്ഷണമാണ്. കുട്ടികളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ‘ആല്‍മണ്ട് ബട്ടര്‍’ ഏറെ പ്രയോജനകരമാണ്. കുട്ടികള്‍ക്ക് ഇത് ഏറെ ഇഷ്ടവുമാണ്. ആല്‍മണ്ട് ബട്ടറില്‍ മഗ്നീഷ്യം, വൈറ്റമിന്‍ ഇ, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായകമായ സെലിനീയവും ഇതിൽ അടങ്ങിയിട്ടുണ്ട്.

രണ്ടു ടേബിള്‍ സ്‌പൂൺ ആല്‍മണ്ട് ബട്ടറിൽ 196-200 കലോറിയും 17ഗ്രാം ഫാറ്റും ഏഴു ഗ്രാം കാര്‍ബോയും എട്ടു ഗ്രാം പ്രോട്ടീനുമാണ് അടങ്ങിയിട്ടുള്ളത്. ഒമേഗ 6 ഫാറ്റി ആസിഡ് ആല്‍മണ്ട് ബട്ടറില്‍ ധാരാളം ഉണ്ട്. കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ ഇത് വളരെ നല്ലതാണ്.

ആര്‍ത്തവ പ്രശ്നങ്ങള്‍ അകറ്റാന്‍ ദിവസവും ഒരു സ്പൂണ്‍ ആല്‍മണ്ട് ബട്ടര്‍ കഴിക്കുന്നത് ഗുണം ചെയ്യും. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഫെെബര്‍ ആല്‍മണ്ട് ബട്ടറില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കുട്ടികള്‍ക്ക് ദിവസവും ഒരു സ്പൂണ്‍ ആല്‍മണ്ട് ബട്ടര്‍ കൊടുക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ വളരെ നല്ലതാണ്.

Related Articles

Latest Articles