Saturday, January 10, 2026

ആലപ്പുഴയിൽ നിരോധിത പുകയില ഉൽപന്നങ്ങളുമായി സിപിഐഎം പ്രവർത്തകൻ ഹാരിസ് മജീദ് പിടിയിൽ;പിടിച്ചെടുത്തത് 15 ബോക്സ് പുകയില ഉൽപ്പന്നങ്ങൾ

ആലപ്പുഴ: നിരോധിത പുകയില ഉൽപന്നങ്ങളുമായി സിപിഐഎം പ്രവർത്തകൻ പിടിയിൽ. ചാത്തനാട് ബ്രാഞ്ച് കമ്മിറ്റി അംഗം ഹാരിസ് മജീദാണ് പിടിയിലായത്.ലഹരി കടത്ത് കേസിൽ ആരോപണ വിധേയനായ ഷാനവാസിന്റെ സുഹൃത്താണ് ഹാരിസ്.

സ്കൂട്ടറിൽ വിൽപ്പനയ്ക്ക് കൊണ്ടുപോകുമ്പോഴായിരുന്നു ഹാരിസ് പിടിയിലായത്.15 ബോക്സ് പുകയില ഉൽപ്പന്നങ്ങളാണ് എക്സൈസ് പിടിച്ചെടുത്തത്.

Related Articles

Latest Articles