തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ധന നികുതി കുറയ്‌ക്കേണ്ടെന്ന് സിപിഎം. ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാകും. നിലപാട് ധനമന്ത്രി ജനങ്ങളോട് വിശദീകരിക്കുമെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. കേന്ദ്രം വര്‍ധിപ്പിച്ച അധിക നികുതി പിന്‍വലിക്കണമെന്നും സിപിഎം നേതൃത്വം ആവശ്യപ്പെട്ടു.
സംസ്ഥാനം ഇന്ധനനികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ഇന്ന് രാവിലെ പറഞ്ഞിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ നിലപാടിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നിരുന്നു. കേന്ദ്രം നികുതി കുറച്ചതിനു അനുപാതികമായ കുറവ് കേരളവും പെട്രോൾ – ഡീസൽ നിരക്കുകളിൽ വരുത്തിയിട്ടുണ്ട്. ഇതിനു പുറമേ വാറ്റിൽ കുറവുകൾ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കി.

