Saturday, October 10, 2026

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം; രണ്ട് ബൈക്ക് യാത്രികർക്ക് വെട്ടേറ്റു; സിപിഎം പ്രവർത്തകർ തമ്മിൽ തല്ലിയതെന്ന് സൂചന

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം(Goons Attack). രണ്ട് ബൈക്ക് യാത്രികർക്ക് വെട്ടേറ്റു. രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘർഷം അക്രമത്തിൽ കലാശിക്കുകയായിരുന്നു. ശ്രീകണ്‌ഠേശ്വരം സ്വദേശി പ്രദീപിനും വലിയശാല സ്വദേശി സന്തോഷിനുമാണ് വെട്ടേറ്റത്.

ഫോർട്ട് ആശുപത്രിക്ക് മുന്നിൽ വച്ചായിരുന്നു സംഭവം. കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയും രക്ഷപെടാൻ ശ്രമിച്ച യുവാക്കളെ പിന്തുടർന്ന് വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു. രണ്ട് സംഘത്തിലുള്ളവരും സിപിഎം പ്രവർത്തകരാണെന്നും മുൻ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നുമാണ് വിവരം. റോഡിന്റെ വശത്തായി നിൽക്കുകയായിരുന്ന ബൈക്ക് യാത്രികരെയാണ് കാറിലെത്തിയ ഒരു സംഘം വെട്ടി പരിക്കേൽപ്പിച്ചത്. കാറിന് പിന്നാലെ ബൈക്കിൽ എത്തിയ ഒരു സംഘവും ഉണ്ടായിരുന്നു. ഇരുകൂട്ടരും ചേർന്ന് കൊണ്ടാണ് യുവാക്കളെ വെട്ടാനായി ഓടിച്ചത്.

തുടർന്ന് ശ്രീകണ്ഠേശ്വരം സ്വദേശി പ്രദീപും വലിയശാല സ്വദേശി സന്തോഷും സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപെടാൻ ശ്രമിച്ചു. ഇവരെ പിന്തുടർന്നാണ് ഇരുവരെയും വെട്ടിയത്. ഇതിൽ ശ്രീകണ്ഠേശ്വരം സ്വദേശി പ്രദീപുമായി പ്രതികളെന്ന് സംശയിക്കുന്നവരുമായി ബന്ധം ഉണ്ടായിരുന്നു. പ്രതികൾക്കായുള്ള പോലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്.

Related Articles

Latest Articles