താമരക്കുളം കണ്ണനാകുഴി സർവീസ് സഹകരണ ബാങ്കിൽ ലക്ഷങ്ങളുടെ ക്രമക്കേടുകൾ നടന്നതായി ആരോപണം 2020 ൽ തന്നെ ഉയർന്നിരുന്നു. മാത്രമല്ല അന്ന് ബാങ്കിൽ പണയം വച്ചിരുന്ന സ്വർണ ഉരുപ്പടികൾ സ്വകാര്യ സ്ഥാപനങ്ങളിൽ കൂടിയ തുകയ്ക്ക് മറിച്ച് വച്ചതായും പറയുന്നു. എന്നാൽ സിപിഎം ന്റെ സ്വാധീനം അവിടെയും കേസ് ഒതുക്കി തീർത്തു. ലക്ഷങ്ങളുടെ തിരിമറി പിന്നീട് പണം അടച്ച് ഒത്തുതീർപ്പാക്കിയതായാണ് വിവരം. ഇപ്പോഴിതാ വീണ്ടും സിപിഎം നിയന്ത്രണത്തിലുള്ള കണ്ണനാകുഴി സര്‍വീസ് സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തിരിമറി വിവാദമാകുന്നു.
മുക്കാല്‍ക്കോടി രൂപയുടെ തിരിമറി കണ്ടു പിടിച്ചിട്ട് ഒന്നര വര്‍ഷമായിട്ടും ശിക്ഷാ നടപടി സ്വീകരിക്കാതെ ഭരണ സമിതി ഒത്തുകളിച്ചു. സംസ്ഥാന തലത്തില്‍ സിപിഎം ഭരിക്കുന്ന സഹകരണ സംഘങ്ങളിലെ കോടിക്കണക്കിനു രൂപയുടെ തിരിമറി പുറത്തു വരുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത് ഭരണസമിതിയെ രക്ഷപ്പെടുത്താനാണ് നീക്കം. ബാങ്കിൽ വൻതോതിൽ സാമ്പത്തിക ക്രമക്കേട് നടത്തുകയും അതുമറയ്ക്കാൻ ചട്ടങ്ങൾ മറികടന്ന് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ സ്വർണപ്പണയ പണ്ടങ്ങൾ മറിച്ചുവെച്ച് പണം നേടിയതായും അന്ന് കണ്ടെത്തിയിരുന്നു.

