സ്വാതന്ത്ര്യദിനം സംബന്ധിച്ച് മാറി ചിന്തിക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2020ലെ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടി നേരിട്ട വന്‍പരാജയമണ്ണെന്ന് നിസംശയം പറയാം. ഇതേത്തുടർന്നാണ് ഇത്തവണ സ്വാതന്ത്ര്യദിനം ആഘോഷിക്കാനും പാര്‍ട്ടി ഓഫീസുകളില്‍ ദേശീയപതാക ഉയര്‍ത്താനും സിപിഎം തീരുമാനിച്ചിരിക്കുന്നത്. അതും ജനങ്ങളുടെയും, അണികളുടെയും കണ്ണിൽ പൊടിയിടാനായി.
കമ്യൂണിസ്റ്റുകള്‍ വൈരുദ്ധ്യാത്മക ഭൗതികവാദം ഉയര്‍ത്തിപ്പിടിക്കുന്നവരാണ്. കാരണം അത് ശാസ്ത്രമാണെന്നാണ് ഇവരുടെ വാദം. ഈ ശാസ്ത്രത്തില്‍ വിശ്വാസത്തിനും വെളിപാടിനുമൊന്നും സ്ഥാനമില്ല. പക്ഷേ ഇന്ത്യയിലെ കമ്യൂണിസ്റ്റുകള്‍ക്ക്, പ്രത്യേകിച്ച് അവരില്‍പ്പെട്ട സിപിഎമ്മിന്റെ നേതാക്കള്‍ക്ക് തുടരെ തുടരെ ഉണ്ടാവുന്നത് വെളിപാടുകളാണ്.

