Tuesday, May 21, 2024
spot_img

കേരള ബാങ്ക് എടിഎമ്മുകളിൽ വൻ കൊള്ള; നഷ്ടമായത് ലക്ഷങ്ങൾ; കൊള്ള നടത്തുന്നതിങ്ങനെ…

തിരുവനന്തപുരം: കേരള ബാങ്കിന്റെ എടിഎമ്മുകളിൽ വൻ പണം തട്ടിപ്പ്. രണ്ടേമുക്കാൽ ലക്ഷം രൂപയാണ് മൂന്ന് എടിഎമ്മുകളിൽ നിന്നായി നഷ്ടപ്പെട്ടത്. തട്ടിപ്പിനുപയോഗിച്ച എടിഎം കാർഡുകൾ എല്ലാം വ്യാജമാണെന്ന് കണ്ടെത്തി. ഇതേത്തുടർന്ന് മറ്റ് ബാങ്കുകളുടെ എടിഎം കാർഡുപയോ​ഗിച്ച് കേരള ബാങ്ക് എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നത് താല്ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. നിക്ഷേപകർക്ക് പണം നഷ്ടപ്പെടില്ല എന്ന് ബാങ്ക് അറിയിച്ചു. എടിഎമ്മിന്റെ സോഫ്റ്റ് വെയർ തകരാറാണോ തട്ടിപ്പുകാർ മുതലെടുത്തതെന്ന് സംശയമുണ്ട്.

തിരുവനന്തപുരം, കാസർഗോഡ്, കോട്ടയം അങ്ങനെ മൂന്നു ജില്ലകളിലെ കേരള ബാങ്ക് എടിഎമ്മുകളിൽ നിന്നാണ് തട്ടിപ്പ് നടന്നത്. കഴിഞ്ഞ മൂന്നു ദിവസമായി എടിഎമ്മുകളിൽ നിന്നും പണം നഷ്ടമാകുന്നത് ശ്രദ്ധിച്ച ബാങ്ക് ഉദ്യോഗസ്ഥർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഉത്തർപ്രദേശിൽ ബാങ്ക് അക്കൗണ്ടുള്ളവരാണ് കേരള ബാങ്ക് എടിഎമ്മിൽ നിന്നും പണം പിൻവലിച്ചിരിക്കുന്നത് എന്നാണ് ബാങ്കിന്റെ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്. ഉപഭോക്താവിന് പണം കിട്ടുക, പിൻവലിക്കുന്ന എടിഎം ഉള്ള ബാങ്കിൻറെ അക്കൗണ്ടിൽ നിന്നാണ്. ബാങ്കിന് നഷ്ടമായ പണം വൈകിട്ടോടെ റിസർവ്വ്ബാങ്കിന്റെ സോഫ്റ്റ്വെയറിന്റെ സഹായത്തോടെ പണം പിൻവലിച്ച ഉപഭോക്താവിൻറെ ബാങ്ക് അക്കൗണ്ടിൽ നിന്നും തിരിച്ചെത്തും.

എന്നാൽ കേരള ബാങ്കിൽ നിന്നും തട്ടിപ്പുകാർ പിൻവലിക്കുന്ന പണം, പിൻവലിക്കുന്ന ഉപഭോക്താവിൻറെ അക്കൗണ്ടിൽ നിന്നും തിരിച്ചെത്തുന്നില്ല. അങ്ങനെ ബാങ്കിന് പണം നഷ്ടമാകുകയും ചെയ്യുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ബാങ്ക് ഉദ്യോഗസ്ഥർ പൊലീസിൽ പരാതിപ്പെട്ടത്. കേരള ബാങ്കിന്റെ സോഫ്റ്റ്വെയർ പിഴവാകാം കാരണമെന്നും സംശയമുണ്ട്. ഹൈ ടെക് തട്ടിപ്പ് സംഘം വ്യാജ എടിഎം ഉപയോഗിച്ചാണ് തട്ടിപ്പു നടത്തുന്നതെന്നാണ് പൊലീസിൻറെ നിഗമനം. രണ്ട് കേസുകളാണ് തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്തത്. കിഴക്കേക്കോട്ടയിലും നെടുമങ്ങാടുമായി 90000 രൂപ എടിമ്മുകളിൽ നിന്നും നഷ്ടമായെന്നാണ് പരാതി. എന്നാൽ ഉപഭോക്താക്കളുടെ പണമൊന്നും നഷ്ടമായിട്ടില്ലെന്നാണ് കേരള ബാങ്ക് അധികൃതർ പറയുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles