Sunday, October 18, 2026

കൂത്ത്പറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്‌പൻ അന്തരിച്ചു

കോഴിക്കോട് : കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്‌പൻ അന്തരിച്ചു. സിപിഎം അണികൾക്കിടയിൽ ജീവിക്കുന്ന രക്തസാക്ഷിയെന്നാണ് പുഷ്‌പൻ അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

1994 -ൽ സ്വാശ്രയ കോളേജിനെതിരായ സമരത്തിനിടെയാണ് പുഷ്‌പന് വെടിയേൽക്കുന്നത്. 1994 നവംബര്‍ 25-ന് തലശ്ശേരിക്കടുത്ത് കൂത്തുപറമ്പിലെ അര്‍ബന്‍ സഹകരണബാങ്കിന്റെ സായാഹ്നശാഖയുടെ ഉദ്ഘാടനത്തിനെത്തിയമന്ത്രി എംവി രാഘവനെ തടയാനെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് വെടിവെപ്പ് നടത്തുകയായിരുന്നു. സംഭവത്തിൽ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ കെ.കെ. രാജീവന്‍, മധു, ഷിബുലാല്‍, ബാബു, റോഷന്‍ എന്നിവര്‍ കൊല്ലപ്പെട്ടു. സുഷ്മ്ന നാഡിയിൽ ഗുരുതരമായി പരിക്കേറ്റ പുഷ്‌പൻ പിന്നീടൊരിക്കലും എഴുന്നേറ്റില്ല. ആറോളം പ്രവർത്തകർക്കാണ് വെടിവെപ്പിൽ പരിക്കേറ്റത്.

Related Articles

Latest Articles