Thursday, May 23, 2024
spot_img

‘ലീഗ് താലിബാനെ കടത്തിവെട്ടി’; പച്ചക്കാർ വിചാരിച്ചാൽ പിണറായിയെ ഇല്ലാതാക്കാനാവില്ല; ലീഗിനെതിരെ എ കെ ബാലൻ

തിരുവനന്തപുരം: താലിബാന്‍ പോലും ഉയര്‍ത്താത്ത മുദ്രാവാക്യങ്ങളാണ് മുസ്‌ലിം ലീഗ് സമ്മേളനത്തില്‍ ഉണ്ടായതെന്ന ആക്ഷേപവുമായി സിപിഎം നേതാവ് എ കെ ബാലന്‍. ലീഗിന് ഭരണം നഷ്ടപ്പെട്ടപ്പോൾ തലയ്ക്ക് സൂക്കേട് വന്നെന്നും ബാലൻ പരിഹസിച്ചു.

മുസ്‌ലിം സമുദായത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിക്ക് ഉള്ളതിനേക്കാള്‍ പിന്തുണ പിണറായി വിജയനുണ്ട്. കാവിക്കാര്‍ വിചാരിച്ചിട്ട് പിണറായി വിജയനെ ഇല്ലാതാക്കന്‍ കഴിഞ്ഞില്ല. ഇനി പച്ചക്കാര്‍ വിചാരിച്ചാലും അത് നടക്കില്ല. ലീഗിന് ഭരണം നഷ്ടപ്പെട്ടപ്പോള്‍ തലയ്ക്ക് സൂക്കേട് വന്നു. മുദ്രാവാക്യം വിളിക്കുമ്ബോള്‍ സൂക്ഷിച്ചാല്‍ മതി എ കെ ബാലന്‍ പറഞ്ഞു.

Related Articles

Latest Articles