Monday, April 29, 2024
spot_img

മണ്ഡലകാലത്ത് അയ്യപ്പനെ അവഹേളിച്ച് കമ്മി!!ശബരിമലവാസനെ അങ്ങേയറ്റം ഹീനമായി അവഹേളിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി; ഭക്തരുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ഫേസ്ബുക്ക് പോസ്റ്റ് മുക്കി; ഒടുവിൽ മാപ്പുപറയൽ നാടകം

ആലപ്പുഴ: അയ്യപ്പസ്വാമിയെ അത്യന്തം ഹീനമായി അധിക്ഷേപിച്ച് ആലപ്പുഴ തകഴി മുണ്ടകപ്പാടം ബ്രാഞ്ച് സെക്രട്ടറി കെ. മുകുന്ദൻ. അയ്യപ്പസ്വാമിയെ അധിക്ഷേപിച്ച് ഫേസ്ബുക്കിലൂടെയാണ് ഇയാൾ കുറിപ്പ് പ്രചരിപ്പിച്ചത്. പോസ്റ്റിനെതിരെ പ്രതിഷേധം ശക്തമായതോടെ പോസ്റ്റ് പിൻവലിച്ച് ഇയാൾ മാപ്പു പറഞ്ഞു.

തകഴി മുണ്ടകപ്പാടം ബ്രാഞ്ച് സെക്രട്ടറിയായ കെ മുകുന്ദൻ ശബരിമല അയ്യപ്പ സ്വാമിയെയും ഹിന്ദുത്വത്തിനേയും അധിക്ഷേപിക്കുന്ന തരത്തിൽ കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചത്. ആണും പെണ്ണും ചേർന്ന അയ്യപ്പൻ പ്രകൃതി വിരുദ്ധ സന്തതിയാണെന്നും അയ്യപ്പ പൂജ തട്ടിപ്പാണെന്നുമായിരുന്നു സിപിഎം ബ്രാഞ്ച് സെക്രട്ടറി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത് .

പ്രതിഷേധം ശക്തമായതോടെ ഇയാൾ പോസ്റ്റ് പിൻവലിച്ച് തടിയൂരാനുള്ള ശ്രമം നടത്തി. മാപ്പ് പറഞ്ഞ് പുതിയ പോസ്റ്റും പങ്കുവച്ചു. സംഭവത്തിൽ സാമൂഹ്യ പ്രവർത്തകനായ പ്രശാന്ത് ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Related Articles

Latest Articles