കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ വീട്ടിൽ അതിക്രമിച്ചു കയറിവയോധികയുടെ മാല പൊട്ടിച്ചോടിയ സംഭവത്തിൽ സിപിഎം കൗൺസിലർ അറസ്റ്റിൽ. നഗരസഭയിലെ സിപിഎം കൗൺസിലർ പിപി രാജേഷാണ് പിടിയിലായത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് വയോധികയുടെ മാല പൊട്ടിച്ചത്. 77 കാരിയായ ജാനകി വീട്ടിൽ ഒറ്റക്കായിരുന്ന സമയത്തായിരുന്നു മോഷണം. വയോധിക അടുക്കളയിൽ ജോലി ചെയ്യുന്ന സമയത്ത് മുൻ വശത്തെ വാതിൽ വഴി അതിക്രമിച്ചു കയറിയ ഹെൽമറ്റ്ധാരി മാല പൊട്ടിച്ച് ഓടുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേയ്ക്കും മോഷ്ടാവ് ഓടി രക്ഷപ്പെട്ടിരുന്നു. പിന്നീട് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി എത്തിയ വാഹനം തിരിച്ചറിഞ്ഞത്. അതിൽ നിന്നാണ് നാലാം വാര്‍ഡ് കൗൺസിലറായ പി പി രാജേഷിലേക്ക് അന്വേഷണം എത്തിയത്. രാജേഷ് കുറ്റം സമ്മതിച്ചെന്നാണ് വിവരം. ഇയാളിൽ നിന്നും മോഷ്ടിച്ച ഒരുപവൻ മാല കണ്ടെടുത്തു.

