എറണാകുളം: കോതമംഗലത്ത് സിപിഎം കൗണ്‍സിലർ പോക്സോ കേസില്‍ അറസ്റ്റില്‍. നഗരസഭാ കൗണ്‍സിലറും സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാനുമായ കെ.വി തോമസാണ് അറസ്റ്റിലായത്. 12 കാരിയോട് ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി.
പെണ്‍കുട്ടിയുടെ മൊഴി പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം കെ വി തോമസിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി സിപിഎം അറിയിച്ചു. കെ വി തോമസിനോട് മുന്‍സിപ്പല്‍ കൗണ്‍സില്‍ സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെട്ടതായും സിപിഎം കോതമംഗലം ഏരിയ സെക്രട്ടറി പറഞ്ഞു.

