Sunday, May 5, 2024
spot_img

കമ്യൂണിസ്റ്റുകാരൻ്റെ അന്തസ്സിന് നിരക്കാത്ത പ്രവൃത്തിയെന്ന് അന്വഷണ കമ്മീഷൻ ; സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ ഫോണിൽ സൂക്ഷിച്ച ഏരിയാ കമ്മറ്റിയംഗം എ പി സോണയെ സിപിഎം പുറത്താക്കി

ആലപ്പുഴ :വീണ്ടും അച്ചടക്ക നടപടിയുമായി സിപിഎം. ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗം എ പി സോണയെ പുറത്താക്കി. സ്ത്രീകളുടെ അശ്ലീല ചിത്രങ്ങൾ പകർത്തി ഫോണിൽ സൂക്ഷിച്ചതിനാണ് ഇയാൾക്കെതിരെ അന്വഷണ കമ്മീഷൻ നടപടി സ്വീകരിച്ചത്. കമ്യൂണിസ്റ്റുകാരൻ്റെ അന്തസ്സിന് നിരക്കാത്ത പ്രവൃത്തിയാണ് ഇയാളിൽ നിന്നുമുണ്ടായതെന്ന് അന്വേഷണ കമ്മീഷൻ വിലയിരുത്തി.

സിപിഎം പാർട്ടിയിൽ പ്രവ‍ര്‍ത്തിക്കുന്ന ഒരു സ്ത്രീ ആണ് എ.പി സോണ വീട്ടിൽ കയറിപ്പിടിക്കാൻ ശ്രമിച്ചുവെന്ന് പരാതി നൽകിയത്. പരാതിക്കൊപ്പം ഫോണിലെ ദൃശ്യങ്ങളും അവർ സമർപ്പിച്ചിരുന്നു.അതിൽ 17 സ്ത്രീകളുടെ 34 ദൃശ്യങ്ങളാണ് ഉണ്ടായിരുന്നത്.

Related Articles

Latest Articles