Wednesday, May 1, 2024
spot_img

സിപിഎം ഭരിക്കുന്ന കണ്ടല്ലൂര്‍ സഹകരണ ബാങ്കില്‍ വൻ തട്ടിപ്പും ക്രമക്കേടും ;ഉടമകളറിയാതെ സ്വർണം വിറ്റു,സോഫ്റ്റ് വെയറിലും കൃത്രിമം

ആലപ്പുഴ:സിപിഎം ഭരിക്കുന്ന കായംകുളം കണ്ടല്ലൂര്‍ സഹകരണ ബാങ്കില്‍ സ്വര്‍ണപണയ വായ്പയിലുള്‍പ്പെടെ വന്‍ തട്ടിപ്പ്.25000 രൂപയുടെ സ്വര്‍ണ വായ്പ എടുത്ത അമ്പിളി എന്ന വീട്ടമ്മ , മാസങ്ങള്‍ക്ക് ശേഷം സ്വർണം തിരിച്ചെടുക്കാന്‍ കണ്ടല്ലൂര്‍ സഹകരണ ബാങ്കിൽ എത്തിയതായിരുന്നു.മാസങ്ങള്‍ക്ക് മുമ്പ് തന്നെ മുഴുവൻ പണവും അടച്ച് അമ്പിളി സ്വര്‍ണം തിരികെ വാങ്ങിയെന്നായിരുന്നു ജീവനക്കാരൻ നൽകിയ മറുപടി. മാത്രമല്ല അമ്പിളിയുടെ വ്യാജ ഒപ്പിട്ട വായ്പ ലെഡ്ജറും കാട്ടി. ഇതോടെ സഹകരണവകുപ്പിലെ കണ്‍കറന്‍റ് ഓഡിറ്റര്‍ക്ക് അമ്പിളി പരാതി നല്‍കി. ഈ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ബാങ്കിൽ നടക്കുന്ന വൻ തട്ടിപ്പുകൾ പലതും പുറത്ത് വന്നത്.

.സ്വർണ പണയ ഇടപാടിൽ മാത്രം അരക്കോടി രൂപയുടെ വെട്ടിപ്പ് നടന്നെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ട്.തട്ടിപ്പിന് കൂട്ടുനിന്ന ബാങ്ക് പ്രസിഡന്‍റ് അടക്കമുള്ള ഭരണസമിതി അംഗങ്ങള്‍ക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.വീട്ടമ്മ നൽകിയ പരാതിയെതുടർന്നാണ് മുൻപും ഇവിടെ നടന്ന ഒരൂ തട്ടിപ്പുകളും മറനീക്കി പുറത്ത് വരുന്നത്

Related Articles

Latest Articles