Wednesday, December 24, 2025

ഫേസ്ബുക്ക് പോസ്റ്റ് സംഘടനാവിരുദ്ധം; ‘പരസ്യപ്രതികരണം പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്നത്; യു. പ്രതിഭയോട് വിശദീകരണം തേടാന്‍ സിപിഎം ജില്ലാകമ്മിറ്റി cpm-seeks-explanation-u-prathiba

ആലപ്പുഴ: ഫെയ്‌സ്ബുക്കിലൂടെയുള്ള വിമർശന പോസ്റ്റിന്റെ അടിസ്ഥാനത്തിൽ എംഎല്‍എ യു പ്രതിഭയോട് വിശദീകരണം തേടാനൊരുങ്ങി (CPM) സിപിഎം. പ്രവര്‍ത്തകര്‍ക്കെതിരെ ഉന്നയിച്ച ആരോപണം വസ്തുതാവിരുദ്ധമെന്ന് ജില്ലാ നേതൃത്വം അറിയിച്ചു. പ്രതിഭയുടെ പോസ്റ്റ് സംഘടനാവിരുദ്ധമാണ്. പ്രതിഭയ്ക്ക് പരാതിയുണ്ടെങ്കില്‍ അത് പറയേണ്ടത് പാര്‍ട്ടി ഫോറത്തിലാണെന്നും എംല്‍എയുടെ വിശദീകരണം പരിശോധിച്ച ശേഷം തുടര്‍നടപടിയെന്നും ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു.

കുതന്ത്രം മെനയുന്ന നേതാക്കന്മാര്‍ ചവറ്റുകുട്ടയില്‍ ആകുന്ന കാലം വിദൂരമല്ലെന്ന് പ്രതിഭ കുറിച്ചു. തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ച പ്രാദേശിക മാധ്യമ പ്രവര്‍ത്തകനെ ഏരിയാ കമ്മിറ്റിയുടെ അറിവോടെ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയില്‍ എടുത്തു. അത് ദുരൂഹമാണ്. ഏതെങ്കിലും നേതാക്കന്മാരാണ് ഈ പാര്‍ട്ടിയെന്ന് വിശ്വസിക്കുന്നില്ലെന്നാണ് പ്രതിഭ കുറിച്ചത്.

Related Articles

Latest Articles