പത്തനംതിട്ട ജില്ലയിലെ മുതിർന്ന സിപിഎം നേതാവായ സോമരാജൻ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയിൽ നിന്ന് മെമ്പർഷിപ്പ് കൈപ്പറ്റി. പത്തനംതിട്ട കൂടൽ ലോക്കൽ കമ്മിറ്റി അംഗം, 5 വർഷം ലോക്കൽ കമ്മിറ്റി സെക്രട്ടറി, കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് മെമ്പർ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1970 മുതൽ സിപിഎം പാർട്ടി അംഗമായിരുന്ന സോമരാജൻ, “ആദർശ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവർക്ക് സിപിഎമ്മിൽ ഇനി പ്രവർത്തിക്കാൻ സാധിക്കില്ല” എന്ന് വ്യക്തമാക്കി. #Pathanamthitta, #CPM, #BJP, #PoliticalShift, #KeralaPolitics, #Somarajan,

