Saturday, May 4, 2024
spot_img

കോഴിക്കോട്ട് ബിജെപി പ്രവർത്തകന്റെ വീടിന് നേരെ സിപിഎം ഗുണ്ടാവിളയാട്ടം; വടിവാളുൾപ്പെടെയുള്ള മാരകായുധങ്ങളുമായി ആക്രമണം നടത്തി ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിലുളള ഇരുപതംഗ സംഘം; സ്വർണ്ണവറും പണവും കവർന്നെന്നും പരാതി, കേസെടുത്ത് പോലീസ്

കോഴിക്കോട്: തിരുവമ്പാടിയിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേരെ സിപിഎം ഗുണ്ടാവിളയാട്ടം. സിപിഎം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിലുളള ഇരുപതംഗ സംഘമാണ് മാരകായുധങ്ങളുമായിയെത്തി ആക്രമണം നടത്തിയത്. തിരുവമ്പാടി ബിജെപി നിയോജക മണ്ഡലം അദ്ധ്യക്ഷൻ പുതുപ്പാടി പോത്തുണ്ടിയിൽ ശശിയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. രാത്രി ഒരു മണിയോടെ സിപിഎം പുതുപ്പാടി ലോക്കൽ സെക്രട്ടറി ഷൈജലിന്റെ നേതൃത്വത്തിലെത്തിയ ഇരുപതംഗ സംഘമാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

വടിവാളുൾപ്പെടെയുള്ള മാരകായുധങ്ങളുമായി എത്തിയ സംഘം ജനൽ ചില്ലുകൾ അടിച്ചു തകർക്കുകയും നിർത്തിയിട്ടിരുന്ന വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തു. വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറിയ സംഘം സ്ത്രീകൾ ഉൾപ്പടെയുള്ളവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കൂടാതെ പതിനെട്ട് പവൻ സ്വർണ്ണവും ഏഴ് ലക്ഷത്തോളം രൂപയും ഈ അക്രമി സംഘം കവർന്നതായും പരാതിയുണ്ട്. പ്രാദേശികമായി ഉണ്ടായ വാക്കുതർക്കമാണ് സിപിഎം ആക്രമണത്തിന് പിന്നിലെന്നാണ് നാട്ടുകാർ പറയുന്നത്. താമരശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles