Tuesday, September 29, 2026

സഖാക്കൾ വണ്ടിയിൽ ഇടിച്ചു; തോക്കുമായി ചാടിവീണ് സിആർപിഎഫ്; വാലും ചുരുട്ടി ഓടിയവന്മാരെ മഷിയിട്ടു നോക്കിയിട്ടും ഇതുവരെ കണ്ടുകിട്ടിയില്ല

കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ വീട്ടിലെ നാടകീയമായ സംഭവങ്ങൾ എല്ലാവരും കൺകുളിർക്കെ കണ്ടതാണല്ലോ. ബാലാവകാശ കമ്മീഷന്റെ സർക്കസും യുദ്ധവും ഇഡി ഉദ്യോഗസ്ഥരെ വഴിയിൽ തടയുന്ന ലോക്കൽ പോലീസിനെയുമെല്ലാം നാട്ടുകാർ മതിവരുവോളം കണ്ടു.

ഇതിനിടയിൽ ഒരു സംഭവമുണ്ടായി എന്ന് പറയപ്പെടുന്നു. ഇഡി ഉദ്യോഗസ്ഥർ തിരികെ പോകും വഴി അവരുടെ വാഹനം നഗരപ്രദേശത്ത് വച്ച് ഒന്ന് ഗതാഗത കുരുക്കിൽ പെട്ടു. വഴിയിൽ നിന്ന് ഇതുകണ്ട ചില സഖാക്കന്മാർ ആവേശം മൂത്ത് ഓടിയെത്തി വണ്ടിയിൽ ഇടിക്കാനും മുദ്രാവാക്യം വിളിക്കാനും തുടങ്ങിയതുമാത്രമേ അവർക്ക് ഓർമയുള്ളൂ. വണ്ടിയുടെ ഇരു വാതിലുകളും പെട്ടെന്നു തന്നെ തുറക്കപ്പെട്ടു. തോക്കേന്തിയ സിആർപിഎഫ് ദ്യോഗസ്ഥർ ചാടിയിറങ്ങി. അത് കാണേണ്ട താമസം സഖാക്കന്മാർ വാലും ചുരുട്ടി ഓടെടാ ഓട്ടം.

സഖാക്കന്മാരെ സിആർപിഎഫുകാരുടെ കയ്യിലെങ്ങാൻ കിട്ടിയിരുന്നെങ്കിൽ.. ഹോ അവസ്ഥ ഓർക്കാൻ കൂടി വയ്യ. ഇത് മന്ത്രിമാരെയും നേതാക്കന്മാരെയും കരിങ്കൊടി കാണിക്കുന്നതുപോലെയുള്ള പതിവ് കലാപരിപാടിയല്ല എന്ന കാര്യം സഖാക്കൾ മനസിലാക്കിയല്ലോ. വളരെ നല്ല കാര്യം. ഇല്ലെങ്കിൽ പണി അപ്പാടെ പാളിയേനെ എന്നത് വാസ്തവം. താടിയുള്ള അപ്പനെ പേടിയുണ്ട്. അന്ത ഭയം ഇറുക്കട്ടും.

Related Articles

Latest Articles