Thursday, May 9, 2024
spot_img

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: അന്തിമവോട്ടർപട്ടിക ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും; വോട്ടെടുപ്പ് തീയതി ഉടൻ

തിരുവനന്തപുരം: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള പുതുക്കിയ അന്തിമവോട്ടർപട്ടിക അടുത്ത ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. വോട്ടെടുപ്പ് തീയതി ഉടൻ പ്രഖ്യാപിക്കും. ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായെന്ന് കമ്മീഷൻ വ്യക്തമാക്കി

അന്തിമവോട്ടർപ്പട്ടിക സംബന്ധിച്ച രാഷ്ട്രീയപാർട്ടികൾ ഉൾപ്പടെ പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് വീണ്ടും പേര് ചേർക്കാൻ അവസരം നൽകിയത്. പുതിയ പേരുകൾ ഉൾപ്പെടുത്തിയാണ് പട്ടിക വീണ്ടും പ്രസിദ്ധീകരിക്കുന്നത്.

ഇനി വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരമില്ല. ഇതിനിടെ വോട്ടടുപ്പിനുള്ള തീയതി പ്രഖ്യാപിക്കുന്നതിനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് കമ്മീഷൻ. രാഷ്ട്രീയമായി സർക്കാർ വെല്ലുവിളി നേരിടുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ് വരുന്നത്. കോവിഡ് മഹാമാരിക്കിടെയാണ് കമ്മീഷൻ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയാക്കിയത്.

Related Articles

Latest Articles