” ആരിഫ് മുഹമ്മദ് ഖാന്റെ കുറ്റം ഒരു രാഷ്ട്രീയദല്ലാൾ മാത്രമായ ആ വൈസ് ചാൻസലറെ ക്രിമിനൽ എന്ന് വിളിച്ചതല്ല, അത്തരം ക്രിമിനലിനെ അറിഞ്ഞു കൊണ്ടു തന്നെ നിയമവിരുദ്ധമായി പുനരവരോധിച്ചതാണ് “- ഫേസ്ബുക് പോസ്റ്റിലൂടെ സി ആർ പരമേശ്വരൻ പറഞ്ഞു. സോഷ്യലിസ്റ്റ് ശുദ്ധഗതി മൂലം നെഹ്‌റു തന്നെയാണ് മറ്റൊരു സ്വാതന്ത്രചിന്തയെയും വളരാൻ അനുവദിക്കാത്ത ഈ ഒറ്റവിളത്തോട്ടത്തിന് വളമിട്ട് കൊടുത്തത്. പിന്നീടുള്ള കോൺഗ്രസുകാർ നിസ്സംശയമായും അതിബുദ്ധിമാന്മാരായ ഈ ചിന്തകരെ വാടകക്കെടുത്ത് വർഗ്ഗീയപ്രീണനത്തിനും തദ്വാരാ അധികാരപ്രാപ്തിക്കും ആയി പതിറ്റാണ്ടുകളായി ഉപയോഗിക്കുകയായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി.
സോഷ്യലിസ്റ്റ് ശുദ്ധഗതി മൂലം നെഹ്‌റു തന്നെയാണ് മറ്റൊരു സ്വാതന്ത്രചിന്തയെയും വളരാൻ അനുവദിക്കാത്ത ഈ ഒറ്റവിളത്തോട്ടത്തിന് വളമിട്ട് കൊടുത്തതെന്നും പിന്നീടുള്ള കോൺഗ്രസുകാർ നിസ്സംശയമായും അതിബുദ്ധിമാന്മാരായ ഈ ചിന്തകരെ വാടകക്കെടുത്ത് വർഗ്ഗീയപ്രീണനത്തിനും തദ്വാരാ അധികാരപ്രാപ്തിക്കും ആയി പതിറ്റാണ്ടുകളായി ഉപയോഗിക്കുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
70 കൊല്ലമായി അനുഭവിച്ചു പോരുന്ന അധികാരസുഖാവകാശങ്ങൾ നഷ്ടപ്പെട്ടതിലുള്ള രോഷമാണ് വാസ്തവത്തിൽ കണ്ണൂരിൽ ഇർഫാൻ ഹബീബിന്റെ നേതൃത്വത്തിലുള്ള കമ്മി അക്കാദമിക് ഗുണ്ടകൾ രണ്ടു കൊല്ലം മുൻപ് പ്രദർശിപ്പിച്ചത്. സ്വഭാവദാർഢ്യമില്ലാത്ത ഒത്തുതീർപ്പുകളുടെ ആൾരൂപമാകയാൽ ആരിഫ് മുഹമ്മദ് ഖാൻ ശിക്ഷണനടപടികൾ എടുക്കാതെ തന്റെ ഭരണഘടനാപദവിയെ സ്വയം കളങ്കപ്പെടുത്തി. എന്നിട്ട്, രണ്ടു കൊല്ലം കഴിഞ്ഞ് ഇപ്പോൾ പരാതിപ്പെടുന്നു എന്നും പരമേശ്വരൻ വിമർശിച്ചു.
കഴിഞ്ഞ രണ്ടു മൂന്നുതലമുറകളിലെ സാമൂഹ്യചിന്താ -ചരിത്ര പണ്ഡിതരിൽ ആദരവർഹിക്കുന്നവർ ഒരുപാടുണ്ട്. അവർക്ക് നമസ്കാരം. പക്ഷെ, അല്ലറ ചില്ലറ രാഷ്ട്രീയാഭിപ്രായ വ്യത്യാസങ്ങളോടെ ഒരു ദൂഷിത കൾട്ടിൽ പെടുന്നവർ ആണ് ഭൂരിപക്ഷവും. ഉദാഹരണത്തിന്, ഇടതന്മാരും സകലമാന ഫെമിനിസ്റ്റുകളും കൂടി ഇപ്പോൾ ചവിട്ടിക്കൂട്ടി ഇട്ടിരിക്കുന്ന പോമോപണ്ഡിതസൂകരം കഠിനവേദനക്കിടയിലും ഞരങ്ങിച്ചോദിക്കുന്നത് ‘വിവാദ വൈസ് ചാൻസലറുടെ തെറ്റ് എന്താണ്?’ എന്നാണ്. ഇത്തരത്തിൽ ഒരു വിമർശന പരാമർശവുമായി ഫേസ്ബുക് പോസ്റ്റിലൂടെ എത്തിയിരിക്കുകയാണ് സി ആർ പരമേശ്വരൻ.

