Thursday, September 24, 2026

വിമാനയാത്രയ്ക്കിടെ തകരാർ തിരിച്ചറിഞ്ഞിട്ടും ജീവനക്കാർ വിമാനം പറത്തി; ഗുരുതര ചട്ട ലംഘനം നടത്തിയതിന് പൈലറ്റുമാരുടെ ലൈസൻസ് റദ്ദാക്കി ഡിജിസിഎ

ദില്ലി: നിയമ ലംഘനം നടത്തിയ രണ്ട് പൈലറ്റുമാരുടെ ലൈസൻസ് റദ്ദാക്കി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. സ്‌പൈസ് ജെറ്റ് വിമാനത്തിലെ പൈലറ്റ് ഇൻ കമാൻഡിന്റെ ലൈസൻസ് ആറു മാസത്തേയ്‌ക്കാണ് റദ്ദാക്കിയത്. ചാർട്ടർ വിമാനത്തിന്റെ പൈലറ്റിന്റെ ലൈസൻസും ഡിജിസിഎ റദ്ദാക്കി. പോൾസ് ഫ്യൂവൽ എമർജൻസിയുമായി ബന്ധപ്പെട്ട കേസിലാണ് ലൈസൻസ് റദ്ദാക്കിയത്. ഒരു മാസത്തേയ്‌ക്കാണ് പൈലറ്റിന്റെ ലൈസൻസ് റദ്ദ് ചെയ്തത്.

മുംബൈയിൽ നിന്നും ദുർഗപൂരിലേക്ക് പോകുകയായിരുന്ന ബോയിംഗ് ബി737 എന്ന വിമാനം യാത്രയ്‌ക്കിടയിൽ തകരാർ സംഭവിക്കുകയും യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ട് പൈലറ്റുമാരും നാല് ക്യാബിൻ ക്രൂ അംഗങ്ങളും ഉൾപ്പെടെ 195 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രയ്‌ക്കിടയിൽ തകരാർ തിരിച്ചറിഞ്ഞിട്ടും ജീവനക്കാർ വിമാനം പറത്തുകയായിരുന്നു. ഗുരുതര ചട്ട ലംഘനം നടത്തിയതിനും യാത്രക്കാരുടെ സുരക്ഷ മാനിക്കാതെ പ്രവർത്തിച്ചതിനുമാണ് ലൈസൻസ് റദ്ദാക്കിയതെന്ന് ഡിജിസിഎ വ്യക്തമാക്കി.

Related Articles

Latest Articles