Wednesday, June 12, 2024
spot_img

മദ്യപിച്ച്‌ അക്രമം നടത്തിയ സംഘം പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം കണിയാപുരത്ത് മദ്യപിച്ച്‌ അക്രമം നടത്തിയ സംഭവത്തിലെ പ്രതികളെ പോലീസ് പിടികൂടി. പായ്ചിറ സ്വദേശികളായ കുറിഞ്ചന്‍ വിഷ്ണു, ശബരി, സായ്പ് നിധിന്‍, അജീഷ്, അനസ് എന്നിവരാണ് പൊലീസിന്‍റെ പിടിയിലായിരിക്കുന്നത് . ഞായറാഴ്ച രാത്രി കണിയാപുരം പായ്ചിറയിലാണ് യുവാക്കള്‍ക്ക് നേരെ ആക്രമണമുണ്ടായത്.

മദ്യപിച്ചെത്തിയ സംഘം റോഡില്‍ നിന്ന യുവാക്കളെയാണ് ആദ്യം ആക്രമിച്ചത്. പായ്ചിറ സ്വദേശികളായ ജനി, പ്രണവ്, വിഷ്ണു എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ജനിയുടെ തലയ്ക്ക് കമ്ബിവടി കൊണ്ടുള്ള അടിയില്‍ പരിക്കേറ്റു. എന്നാല്‍, പായ്ചിറ സ്വദേശികളായ കുറിഞ്ചന്‍ വിഷ്ണു, ശബരി, സായ്പ് നിധിന്‍, അജീഷ്, അനസ് എന്നിവരാണ് അക്രമം നടത്തിയതെന്ന് നാട്ടുകാര്‍ പൊലീസിനെ അറിയിച്ചിരുന്നു. മുന്‍ വൈരാഗ്യമായിരുന്നു ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്.

Related Articles

Latest Articles