Wednesday, September 23, 2026

തലസ്ഥാന ജില്ലയിൽ നിന്ന് കാണാതായ ആൺകുട്ടികളെ കണ്ടെത്തി; കുട്ടികളെ കണ്ടെത്തിയത് വനമേഖലയിൽ നിന്ന്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാണാതായ മൂന്ന് ആൺകുട്ടികളെയും കണ്ടെത്തി (Boys missing In Trivandrum). പാലോട് വനമേഖലയിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.കുട്ടികൾ കാട്ടിലേക്ക് കയറി പോകുന്നത് കണ്ടതായി നാട്ടുകാരിൽ ചിലർ പോലീസിന് വിവരം നൽകിയിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്.

അതേസമയം പതിനൊന്ന്, പതിമൂന്ന്, പതിനാല് വയസുള്ള ആൺകുട്ടികളെ ഇന്നലെ രാവിലെ മുതലാണ് കാണാതായത്. അയൽവാസികളും ബന്ധുക്കളുമാണ് ഈ കുട്ടികൾ. വൈകുന്നേരമായിട്ടും കുട്ടികളെ കുറിച്ച് വിവരം ലഭിക്കാതായതോടെയാണ് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയത്. ബന്ധുവിന്റെ വീട്ടിൽ നിന്ന് കുടുക്ക പൊട്ടിച്ച് 4000 രൂപ ഇവർ എടുത്തിരുന്നു. ഇവരിലൊരാൾ നേരത്തേയും സമാനമായ രീതിയിൽ വീട്ടിൽ നിന്ന് പോയിട്ടുണ്ട്. പിന്നീട് ഈ കുട്ടി തിരിച്ചെത്തിയിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് വീണ്ടും ഇത്തരത്തിൽ കാണാതായത്.

Related Articles

Latest Articles