Monday, May 6, 2024
spot_img

പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ വയോധികൻ മരിച്ചു

കണ്ണൂര്‍: പൊള്ളലേറ്റ നിലയിൽ റോഡരികിൽ കണ്ടെത്തിയ വയോധികൻ മരിച്ചു. കാസർകോട് നീലേശ്വരം സ്വദേശി എം ജെ ജോസഫാണ് മരിച്ചത്. എഴുപത്തിയെട്ട് വയസ്സായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം നടന്നത്.

കണ്ണൂർ ചക്കരക്കൽ മതുക്കോത്ത് റോഡരികിൽ ദേഹമാസകലം പൊള്ളലേറ്റ നിലയിൽ ഇയാളെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചു. സംഭവത്തിൽ ചക്കരക്കൽ പോലീസ് അന്വേഷണം തുടങ്ങി.

Related Articles

Latest Articles