Thursday, September 24, 2026

വീടിന് മുന്നിൽ മദ്യപാനം; ചോദ്യം ചെയ്ത ഗൃഹനാഥന് ക്രൂര മർദ്ദനം, റോഡരികില്‍ 45 കാരന്‍ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്

ആലപ്പുഴ: കായംകുളം കാക്കനാട് റോഡരികിൽ ഇന്നലെ 45 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. 45 കാരന്റെ മരണം കൊലപാതകമെന്ന് പോലീസ് പറഞ്ഞു.

കായംകുളം പെരിങ്ങാല സ്വദേശിയായ കൃഷ്ണകുമാറിനെ മദ്യപാനികള്‍ ചവിട്ടി കൊള്ളുകയായിരുന്നെന്നാണ് പോലീസ് പറഞ്ഞത്.

വീടിന് മുന്നിലിരുന്നു മദ്യപിച്ചത് ചോദ്യം ചെയ്തതിന് കൃഷ്ണകുമാറിനെ പ്രതികൾ ക്രൂരമായി കൂട്ടം ചേർന്ന് മർദ്ദിച്ചിരുന്നു. മർദ്ദനത്തിൽ വൃഷ്ണത്തിൽ ഏറ്റ ചവിട്ടാണ് മരണ കാരണമായത്. രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തെന്നാണ് സൂചന.

Related Articles

Latest Articles