Tuesday, May 7, 2024
spot_img

മദ്യപാനികൾ ജാഗ്രതൈ!!! സംസ്ഥാനത്ത് വ്യാജ മദ്യ വില്‍പനയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ വ്യാജ മദ്യ വില്‍പനയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്ത് കുറഞ്ഞ മദ്യം കിട്ടാനില്ലാത്ത സാഹചര്യമാണ്. എക്‌സൈസ് ഇന്റലിജന്‍സാണ് ജാഗ്രതാ നിര്‍ദേശം നൽകിയത്. ബെവ്കോ ഔട്ട്‌ലറ്റുകളില്‍ വിലകുറഞ്ഞ മദ്യത്തിന് കുറവ് വന്നതോടെയാണ് വ്യാജ മദ്യവിൽപ്പനയുടെ സാധ്യത കൂടുന്നതെന്നും അതുകൊണ്ടു തന്നെ ഇതിനായി കരുതല്‍ നടപടി ആരംഭിച്ചെന്നും എക്‌സൈസ് അറിയിച്ചു.

രണ്ടാഴ്ചയായി എക്‌സൈസിന്റെ കരുതല്‍ നടപടികള്‍ തുടരുകയാണ്. ഇതിന്റെ ഭാഗമായി വ്യാജ മദ്യ മാഫിയകളെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കൂടാതെ എക്‌സൈസ് ഇന്റലിജന്‍സ് കൂടുതൽ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. വ്യാജമദ്യ സാധ്യതയുള്ള കേന്ദ്രങ്ങളില്‍ രണ്ടാഴ്ചയായി റെയ്ഡും നടക്കുകയാണ്. ഇതോടൊപ്പം ബാറുകളിലെ മദ്യവില്‍പനയും നിരീക്ഷണത്തിലാണ്.

ബെവ്‌കോ ഔട്ട്‌ലറ്റുകളില്‍ വിലകുറഞ്ഞ മദ്യം കിട്ടാനില്ല. ബാറുകളിലും വിലകുറഞ്ഞ മദ്യമില്ല. ഇതുമൂലം രണ്ടാഴ്ചയായി മദ്യവില്‍പനശാലകളില്‍ വന്‍ പ്രതിസന്ധിയാണ്.

Related Articles

Latest Articles