Saturday, January 3, 2026

യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; പ്രതി അറസ്റ്റില്‍

തൊടുപുഴ: യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച 48കാരന്‍ അറസ്റ്റില്‍. ഉടുമ്ബന്‍ചോല ചെമ്മണ്ണാര്‍ ശാന്തിനഗര്‍ ആര്‍.കെ.വി എസ്റ്റേറ്റിലെ 36-ാം നമ്ബര്‍ വീട്ടില്‍ ഗണേശനാണ് പിടിയിലായത്.ഇയാള്‍ തമിഴ്‌നാട്ടിലെ കൊലപാതകത്തിലെ പ്രതിയാണ്. പീഡനത്തെ തുടര്‍ന്ന് അവശനിലയിലായ 19കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസമാണ് യുവതിയെ കാണാതായത്. മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തി. വീട്ടില്‍ നിന്ന് കിട്ടിയ ഫോണ്‍നമ്ബര്‍ പിന്തുടര്‍ന്നെത്തിയപ്പോഴാണ് പ്രതിയെ കണ്ടെത്തിയത്. തൊടുപുഴ മേഖലയില്‍ മേസ്തിരിപ്പണി ചെയ്യുന്ന പ്രതിയുടെ മണക്കാടുള്ള താമസ സ്ഥലത്ത് നിന്ന് യുവതിയെ അവശ നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Related Articles

Latest Articles