Thursday, December 25, 2025

നാടിനെ നടുക്കിയ മണ്ണാര്‍ക്കാട് കല്ലാംകുഴി ഇരട്ടക്കൊലക്കേസ്: 25 പ്രതികള്‍ക്ക് ജീവപര്യന്തം

പാലക്കാട്: നാടിനെ നടുക്കിയ മണ്ണാര്‍ക്കാട് കല്ലാംകുഴിയില്‍ സിപിഎം പ്രവര്‍ത്തകരായ സഹോദരങ്ങളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും.
2013 നവംബര്‍ 21നാണ് ഇരട്ടക്കൊല നടന്നത്. പ്രദേശിക രാഷ്ട്രീയ തര്‍ക്കവും പള്ളിയുമായി ബന്ധപ്പെട്ട തര്‍ക്കവുമാണെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ കാരണങ്ങളാണ് കൊലയ്ക്കു പിന്നിലെന്ന് കോടതിയും കണ്ടെത്തിയിരുന്നു.
പ്രതികള്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 50,000 രൂപ വീതം നല്‍കണം. കല്ലാംകുഴി പള്ളത്ത് ഹംസ, സഹോദരന്‍ നുറുദ്ദീന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. മുസ്ലീം ലീഗ് പ്രവര്‍ത്തകരും ഭാരവാഹികളുമാണ് പ്രതികള്‍. പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച വിധി പറയാനായി കേസ് പരിഗണിച്ചെങ്കിലും പ്രതിഭാഗത്തിന് നിലപാട് അറിയിക്കാന്‍ കോടതി മാറ്റി വയ്ക്കുകയായിരുന്നു. വിധിയില്‍ തൃപ്തിയുണ്ടെന്ന് പ്രോസിക്യൂഷനും കൊല്ലപ്പെട്ടവരുടെ കുടുംബവും പ്രതികരിച്ചു.

Related Articles

Latest Articles