Sunday, May 5, 2024
spot_img

ബുദ്ധജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കാൻ നേപ്പാളിലെത്തി നരേന്ദ്രമോദി; മായാ ദേവിയുടെ അനുഗ്രഹം തേടി പ്രധാനമന്ത്രി; സന്ദർശനം തുടരുന്നു

 

കാഠ്മണ്ഡു: 2566മത് ബുദ്ധജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നേപ്പാളിലെത്തി. നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബൈ നേപ്പാളിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിച്ചു. മൂവർണ കൊടി കൈകളിലേന്തി നിരവധി വിദ്യാർത്ഥികളും ഇന്ത്യൻ പൗരന്മാരും ചേർന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.

അതേസമയം ഇതാദ്യമായിട്ടാണ് പ്രധാനമന്ത്രി ലുംബിനി സന്ദർശിക്കുന്നത്. ഒരു ദിവസത്തെ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നേപ്പാൾ പ്രധാനമന്ത്രിയോടൊപ്പം മായാദേവി ക്ഷേത്രത്തിലെത്തി പ്രത്യേക പ്രാർത്ഥനയിൽ പങ്കെടുത്തു. ബുദ്ധപൂർണിമ ദിനത്തിൽ നേപ്പാളിലെ ജനതയോടൊപ്പം ചെലവഴിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തുടർന്ന് മായാദേവി ക്ഷേത്രത്തിലെ സന്ദർശനത്തിന് ശേഷം കേന്ദ്രസർക്കാർ 100 കോടി ചെലവിട്ടു നിർമിക്കുന്ന ബുദ്ധ ആശ്രമത്തിന്റെ ശിലാസ്ഥാപനം ഇരു നേതാക്കളും ചേർന്ന് നിർവഹിക്കും.

സാംസ്‌കാരിക മന്ത്രാലയത്തിനു കീഴിലുള്ള രാജ്യാന്തര ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ മുഖേനയാണ് ഭാരതം സഹായം ചെയ്യുന്നത്. ഇതോടൊപ്പം ലുംബിനിയിലെ അശോക സ്തംഭവും ബോധിവൃക്ഷവും പ്രധാനമന്ത്രി സന്ദർശിക്കും.

Related Articles

Latest Articles