തിരഞ്ഞെടുപ്പ് തീയതിയുടെ അറിയിപ്പിനു മുന്നേ തന്നെ ഇരുപതു മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു വിവാദച്ചുഴിയിൽ അകപ്പെട്ടിരിക്കുകയാണ് സിപിഐഎം.
അഴിമതിക്കും ഭൂമിക്കയ്യേറ്റത്തിനും ക്രിമിനൽവത്കരണത്തിനുമെതിരെ ധാർമികമായി പ്രതികരിക്കാനുള്ള എല്ലാ അവകാശങ്ങളും പി വി അൻവറിനേയും പി ജയരാജനെയും സ്ഥാനാർഥിയാക്കിയതിലൂടെ സിപിമ്മിനു നഷ്ടമായിരിക്കുന്നു എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.