Friday, January 9, 2026

ജെറ്റ് എയര്‍വേസ് പ്രതിസന്ധിക്ക് ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരം

മുംബൈ: കടക്കെണിയിലകപ്പെട്ട ജെറ്റ് എയര്‍വേസ് പ്രതിസന്ധിക്ക് ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരമാകുമെന്ന് സ്റ്റേറ്റ് ബാങ്ക് ചെയര്‍മാന്‍ രജനീഷ് കുമാര്‍ വെളിപ്പെടുത്തി . ‘ചില വ്യവസായികള്‍ വിശ്വസിക്കുന്നത് ജെറ്റ് എയര്‍വേസിന്‍റെ പ്രവര്‍ത്തനം അവസാനിച്ചെന്നാണ്. എന്നാല്‍, ഒരാഴ്ചയ്ക്കുളളില്‍ എല്ലാക്കാര്യങ്ങള്‍ക്കും തീരുമാനമാകും’. സ്റ്റേറ്റ് ബാങ്ക് നല്ല പ്രതീക്ഷയിലാണെന്നും രജനീഷ് കുമാര്‍ വ്യക്തമാക്കി.

ജെറ്റിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഒരുപാട് ശ്രമിച്ചു . നിയമ ഉപദേശവും ഞങ്ങള്‍ ആരാഞ്ഞു. അനേകം നിക്ഷേപകര്‍ താല്‍പര്യം അറിയിച്ച്‌ വന്നിരുന്നു. അവര്‍ക്ക് ജെറ്റിനെ വീണ്ടും സജീവമാക്കാനുളള പണം കൈവശമുണ്ടോ എന്ന് പരിശോധിച്ചുവെന്നും രജനീഷ് കുമാര്‍ പറഞ്ഞു. വിമാനക്കമ്പനി ഏറ്റെടുക്കാന്‍ താല്‍പര്യമറിയിച്ചവരില്‍ നിന്ന് നാല് സ്ഥാപനങ്ങളെയാണ് സ്റ്റേറ്റ് ബാങ്ക് നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യം ഷോര്‍ട്ട് ലിസ്റ്റ് ചെയ്തത്.

Related Articles

Latest Articles