Friday, May 10, 2024
spot_img

ജഗദംബികയായ ഭദ്രകാളിയുടെ അനുഗ്രഹം തേടി മനസ്സിൽ നെയ്‌വിളക്കും ചുണ്ടിൽ ദേവീമന്ത്രവുമായി ഭക്തസഹസ്രങ്ങൾ, ഇന്ന് മീനഭരണി, ഭദ്രകാളിക്ഷേത്രങ്ങളിലെ വിശേഷാൽ പൂജകൾക്ക് വൻ ഭക്തജനത്തിരക്ക്!

ജഗദംബികയായ ഭദ്രകാളിയുടെ അനുഗ്രഹം തേടി മനസ്സിൽ നെയ്‌വിളക്കും ചുണ്ടിൽ ദേവീമന്ത്രവുമായി ഭക്തസഹസ്രങ്ങൾ, ഇന്ന് മീനഭരണി, ഭദ്രകാളിക്ഷേത്രങ്ങളിലെ വിശേഷാൽ പൂജകൾക്ക് വൻ ഭക്തജനത്തിരക്ക്! കേരളത്തില്‍ ഒട്ടു മിക്ക ഭദ്രകാളി ക്ഷേത്രങ്ങളിലും മീനഭരണി ആഘോഷം വളരെ വലിയ ആഘോഷമായാണ് കൊണ്ടാടുന്നത്. ഈ ദിനത്തില്‍ ദേവിക്ക് നിരവധി വഴിപാടുകളും മറ്റും സമര്‍പ്പിക്കുകയും ചെയ്യുന്നു. ഒട്ടനവധി ക്ഷേത്രങ്ങളില്‍ ഭരണി ആഘോഷത്തിന്റെ ഫലമായി പല വിധത്തിലുള്ള പ്രത്യേക ചടങ്ങുകളും വിശേഷാൽ പൂജകളും നടക്കുന്നു.

മീനമാസം ദേവി പൂജക്കും ദേവി പ്രീതിക്കും അത്യുത്തമമാണ്. ഈ മാസം ദേവിയെ ഏത് രൂപത്തില്‍ ആരാധിച്ചാലും പൂര്‍ണതയും ഫലവും ഉണ്ടാവുന്നു. കൊടുങ്ങല്ലൂര്‍ ഭദ്രകാളി ക്ഷേത്രത്തില്‍ മീനഭരണി ദിനത്തില്‍ ദേവിയെ ദര്‍ശിക്കുന്നത് അനുഗ്രഹങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു എന്നാണ് വിശ്വാസം. ഈ ദിനത്തില്‍ ക്ഷേത്രത്തില്‍ കോഴിക്കല്ല് മൂടല്‍, ഭരണിപ്പാട്ട്, തൃച്ചന്ദനച്ചാര്‍ത്ത്, അശ്വതി കാവ് തീണ്ടല്‍ എന്നിവ നടത്തുന്നു. നെയ് വിളക്കിന് മുന്നില്‍ ഇരുന്ന് മന്ത്രം ജപിക്കുന്നത് മീനഭരണി ദിനത്തിലെ പ്രധാന ചടങ്ങാണ്. ലളിതാ സഹസ്രനാമം ഉള്‍പ്പടെയുള്ള മന്ത്രങ്ങള്‍ ജപിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങള്‍ക്ക് ജീവിത വിജയവും സമാധാനവും സന്തോഷവും കുടുംബത്തില്‍ നിറക്കുന്നതിന് ദേവി അനുഗ്രഹം സഹായിക്കുന്നു. ഇത് കൂടാതെ ശ്രീലളിതാ പഞ്ചവിംശതി നാമാവലിയും ഈ ദിനത്തില്‍ ജപിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് ജപിക്കുന്നതിലൂടെ ജീവിതത്തില്‍ അങ്ങോളം ഐശ്വര്യം നിറയുന്നു. ഇത് ജപിക്കുന്ന സമയത്ത് കുങ്കുമം, ഭസ്മം, ചന്ദനം എന്നിവ ചേര്‍ത്ത് ധരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ദേവി മാഹാത്മ്യത്തിലെ പതിനൊന്നാം അധ്യാ.ം വായിക്കുന്നത് വളരെ പ്രധാനപ്പെട്ടതായാണ് കണക്കാക്കുന്നത്. സര്‍വ്വ മംഗള മംഗല്യേ ശിവേ സര്‍വ്വാര്‍ത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരി നാരായണീ നമോസ്തുതേ: എന്ന മന്ത്രം 36 തവണയോ 108 തവണയോ ജപിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നു. മീനമാസത്തില്‍ മുഴുവന്‍ ഈ നാമം ജപിക്കുന്നത് ജീവിതത്തില്‍ സര്‍വ്വൈശ്വര്യം നിറക്കുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ കുളിച്ച് ശുദ്ധിയായി ദേവി ക്ഷേത്ര ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കണം

ഭക്തർ ദേവി ക്ഷേത്ര ദര്‍ശനം നടത്തുന്നതോടൊപ്പം കടും പായസവും ദേവിക്ക് വഴിപാടായി സമര്‍പ്പിക്കുന്നു. സര്‍വ്വ ദുരിതശാന്തിക്ക് ഇത് ഉത്തമമാണ് എന്നതാണ് സത്യം. നാരങ്ങാമാല, രക്തപുഷ്പാഞ്ജലി, സഹസ്രനാമ പുഷ്പാഞ്ജലി, നെയ് വിളക്ക് എന്നിവ സമര്‍പ്പിക്കുന്നതും നല്ലതാണ്. ഇതെല്ലാം ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങളും നല്‍കുന്നു. ഭദ്രകാളിപ്പത്ത് ഈ ദിനത്തില്‍ രാവിലേയും വൈകിട്ടും ജപിക്കാവുന്നതാണ്. ഇത് കൂടാതെ ഓം ദുര്‍ഗ്ഗായ നമ: എന്ന ദുര്‍ഗ്ഗാ മന്ത്രവും ജപിക്കാവുന്നതാണ്.

Related Articles

Latest Articles