Sunday, May 5, 2024
spot_img

രണ്ടുകോടിയുടെ ‘ഔഡി എ8’ സ്വന്തമാക്കി കിയാര അദ്വാനി: വൈറലായി ചിത്രങ്ങൾ

വാഹന ലോകത്തെ അഴകായ കറുത്ത ‘ഔഡി എ8’ L ലക്ഷ്വറി സെഡാൻ സ്വന്തമാക്കി നടി കിയാര അദ്വാനി. ബിഎംഡബ്ല്യു X5, മേഴ്‍സിഡസ് ബെന്‍സ് ഇ ക്ലാസ്, ബിഎംഡബ്ല്യു 530d , തുടങ്ങിയ വാഹനങ്ങള്‍ ഉൾപ്പെടുന്ന തന്‍റെ ആഡംബര കാർ ശേഖരത്തിലേക്കാണ് കോടികള്‍ വിലയുള്ള പുതിയൊരു മോഡല്‍ കൂടി നടി ചേര്‍ത്തിരിക്കുന്നത്.

തങ്ങളുടെ വാഹനലോകത്തേക്ക് കിയാരയെ ക്ഷണിച്ചുകൊണ്ട് താരം പുതിയ വാഹനം സ്വന്തമാക്കിയ വിവരം ഔഡി ഇന്ത്യയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. പുതിയ വാഹനവുമായി പോസ് ചെയ്യുന്ന നടിയുടെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഔഡി ഇന്ത്യാ മേധാവി ബൽബീർ സിംഗ് ധില്ലൻ അദ്വാനിയെ ഔഡി കുടുംബത്തിലേക്ക് പൂച്ചെണ്ട് നൽകി സ്വാഗതം ചെയ്യുന്ന മറ്റൊരു ചിത്രവും കമ്പനി പുറത്തുവിട്ടു.

ബൽബീർ സിങ് ദില്ലന്റെ കൈയിൽ നിന്നാണ് കിയാര പുതിയ വാഹനത്തിന്റെ താക്കോൽ സ്വീകരിച്ചത്. പുരോഗതിയും സർഗ്ഗാത്മകതയും കൈകോർക്കുന്നുവെന്നും ഔഡി അനുഭവത്തിലേക്ക് താരത്തെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നുമാണ് ഔഡി മേധാവിയുടെ കുറിപ്പ്.

ഔഡിയുടെ ഏറ്റവും മികച്ച ആഡംബര സെഡാനാണ് എ8എൽ 55 ക്വാഡ്രോ. 2995 സിസി പെട്രോൾ എൻജിനാണ് വാഹനത്തിൽ. 340 പിഎസ് കരുത്തും 500 എൻഎം ടോർക്കുമുണ്ട് വാഹനത്തിന്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 5.7 സെക്കൻഡ് മാത്രം മതി ഈ കരുത്തന്. ഏകദേശം 1.58 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില.

Related Articles

Latest Articles