Monday, April 29, 2024
spot_img

ക്രിപ്റ്റോ കറൻസിയുടെ പേരിൽ നൂറ് കോടിയുടെ തട്ടിപ്പ്; ഇരയായത് ആയിരത്തിലധികം ആളുകൾ; കണ്ണൂരിൽ നാലു പേർ പിടിയിൽ | Crypto Scam

കണ്ണൂർ:കണ്ണൂരിൽ ക്രിപ്റ്റോ കറൻസിയുടെ(Crypto Scam) പേരിൽ നൂറ് കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നാലു പേർ പിടിയിൽ. ബെംഗളൂരു ആസ്ഥാനമായ ലോംഗ് റിച്ച് കമ്പനിയുടെ പേരിൽ നടത്തിയ തട്ടിപ്പിൽ നാല് പേരാണ് അറസ്റ്റിലായിരിക്കുന്നത്.

കണ്ണൂർ സിറ്റി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നാല് പേർ പിടിയിലായത്. മുഹമ്മദ് റിയാസ്, വസീം മുനവറലി, ഷെഫീഖ് സി, മുഹമ്മദ് ഷെഫീഖ് എന്നിവരാണ് അറസ്റ്റിലായത്.

ക്രിപ്റ്റോ കറൻസിയുടെ പേരിൽ മലപ്പുറം തൊട്ട് കാസർകോട് വരെയുള്ള ആളുകളെയാണ് സംഘം കബളിപ്പിച്ചത്. ക്രിപ്റ്റോ കറൻസിയായ മോറിസ് കോയിൻ വാഗ്ദാനം ചെയ്താണ് ഇവർ തട്ടിപ്പ് നടത്തിയത്.

അതേസമയം നൂറ് കോടി രൂപയോളം ഇവർ തട്ടിയെടുത്താണ് ലഭിക്കുന്ന പ്രാഥമിക വിവരം. ആയിരത്തിലധികം പേർ പറ്റിക്കപ്പെട്ടു.

Related Articles

Latest Articles