Thursday, May 16, 2024
spot_img

അദ്വാനിക്ക് 94–ാം പിറന്നാൾ: ആശംസയുമായി വീട്ടിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: ഇന്ന് 94ാം ജന്മദിനം ആഘോഷിക്കുന്ന മുന്‍ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ എൽ.കെ.അദ്വാനിക്ക് പിറന്നാളാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിലെ അദ്വാനിയുടെ വസതിയിൽ നേരിട്ടെത്തിയ പ്രധാനമന്ത്രിയുടെ വിഡിയോ ബിജെപി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

ജന്മദിന ആഘോഷത്തിന്റെ ഭാഗമായ കേക്ക് മുറിക്കൽ ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുത്തു. രാജ്യത്തെ ജനങ്ങളെ ശക്തിപ്പെടുത്തുന്നതിനും സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനും അദ്വാനി വഹിച്ച പങ്കിനെ മോദി പ്രശംസിച്ചു. ‘അദ്വാനി നൽകിയ സംഭാവനകൾക്ക് രാജ്യം എന്നും കടപ്പെട്ടിരിക്കും’- മോദി ട്വിറ്ററിൽ കുറിച്ചു.

ദീര്‍ഘവീക്ഷണവും പാണ്ഡിത്യവും ബുദ്ധിയും ഒരുമിച്ച് ചേര്‍ന്ന ആദരണീയ വ്യക്തിയാണ് അദ്വാനിയെന്നും അദ്ദേഹം എല്ലാവര്‍ക്കുമൊരു പ്രചോദനമാണെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ട്വിറ്ററില്‍ കുറിച്ചു.

Related Articles

Latest Articles